സ്നേഹനൂലുകൾ
ബന്ധങ്ങളെന്തിന് സ്നേഹനൂലുകളാൽ വരിഞ്ഞു മുറുക്കുന്നു പരസ്പരം? ഇഷ്ടങ്ങളാക്കുന്ന നൂലുകൾ കൊണ്ടും. വാശികളാക്കുന്ന നൂലുകൾ കൊണ്ടും. പ്രതീക്ഷകളാകുന്ന നൂലുകൾ കൊണ്ടും. വിശ്വാസങ്ങളാകുന്ന നൂലുകൾ കൊണ്ടും വരിഞ്ഞു മുറുക്കുന്നു പരസ്പരം. നേർത്താണെങ്കിലും ശക്തമീ നൂലിനാൽ തട്ടകത്തിൽ തുള്ളും പാവകളാക്കിടുന്നു സ്നേഹ ബന്ധങ്ങൾ…