Loading
I want to portray myself as a dreamer, always on a journey of understanding people from their perspectives. And that’s why I enjoy being an author, publishing fiction stories.
ബന്ധങ്ങളെന്തിന് സ്നേഹനൂലുകളാൽവരിഞ്ഞു മുറുക്കുന്നു പരസ്പരം?ഇഷ്ടങ്ങളാക്കുന്ന നൂലുകൾ കൊണ്ടും.വാശികളാക്കുന്ന നൂലുകൾ കൊണ്ടും.പ്രതീക്ഷകളാകുന്ന നൂലുകൾ കൊണ്ടും.വിശ്വാസങ്ങളാകുന്ന നൂലുകൾ കൊണ്ടുംവരിഞ്ഞു മുറുക്കുന്നു പരസ്പരം.നേർത്താണെങ്കിലും ശക്തമീ നൂലിനാൽതട്ടകത്തിൽ തുള്ളും പാവകളാക്കിടുന്നുസ്നേഹ ബന്ധങ്ങൾ പലപ്പോഴും .ചിലപ്പോ മെല്ലെ, ചിലപ്പോ ശക്തമായ് ,ചരടുകൾ വലിക്കുന്നു.എന്നാൽ എതിർത്താലോ?ബന്ധങ്ങൾ താനെ പൊട്ടി മാറുന്നുയാത്രാ മൊഴികൾ പോലുമില്ലാതെ!പിന്നെ ബന്ധങ്ങളില്ല, സമൂഹത്തിൽ സ്ഥാനങ്ങളില്ല,നൂലുകൾ പൊട്ടിയ പാവയെപോൽതട്ടകത്തിൽ ഏകമായ്…ആൾകൂട്ടത്തിൽ തനിയെ എന്ന പോൽ…….