വിണ്ണിലെ നക്ഷത്രങ്ങളെയും
മണ്ണിലെ പ്രകൃതിയെയും
സാക്ഷിയാക്കി
എന്നെ ഞാനായിത്തന്നെ സ്നേഹിച്ച
നിൻറെ മനസ്സിനോടാനെനിക്കു പ്രണയം.
എന്നിൽ ഉണരും ഭയത്തിൽ നെടുവീർപ്പുകളെ
ഇരുട്ടിലലിയിച്ചു രാവുകളെ നിദ്രയിലാഴ്ത്തിയ
നിന്റെ ആലിംഗനങ്ങളോടാനെനിക്കു പ്രണയം.
പാതിത്തുളുമ്പിയ കണ്ണുനീർ കണങ്ങളെ
അധരങ്ങളാൽ ഒപ്പി പുഞ്ചിരിവിരിയിച്ച
നിൻറെ ചുംബനങ്ങളോടാണെനിക്കു പ്രണയം.
ഏകാന്തതയുടെ ശീതമകറ്റി
ആത്മാവിനെന്നും കൂട്ടു പകരുന്ന
നിൻ നെഞ്ചിലെ ചൂടിനോടാണെനിക്കു പ്രണയം.
ഞാനോ നീയോ എന്ന ചിന്തയേ പോലും തുടച്ചുമാറ്റുന്ന
നിൻറെ വാക്കുകൾ നൽകും
സാന്ത്വനതിനോടാണെനിക്കു പ്രണയം.
നിന്നെ പ്രണയ്ക്കാൻ കാരണങ്ങളേറെയെങ്കിലും
കാരങ്ങളൊന്നുമില്ലാതെ എന്നെ പ്രണയ്ക്കും
നിന്റെ പ്രണയത്തോടാണെനിക്കു പ്രണയം.