write2sindhu.nandakumar@gmail.com
സ്വപ്നകൂട്

സ്വപ്നകൂട്

Spread the love

നിലാവിന്റെ വെളിച്ചത്തിൽ,
നിശയുടെ തെളിച്ചത്തിൽ.
നക്ഷത്രങ്ങൾ നിറയവേ,
സ്വപ്നസഞ്ചാരത്തിലൂടെ മാത്രം,
പോക്കാൻ കഴിയുന്ന ഒരു കൂട്.

നിദ്രയിൽ പോലും ,
എന്നെ നിന്നിലെക്കടുപ്പിക്കുന്ന.
ചിന്തകളാൽ നെയ്തുകൂട്ടിയ,
അന്യർക്ക് പ്രവേശനമില്ലാത്ത,
നമ്മുടെ മാത്രമായ ഒരു കൂട്.

ഞാനും നീയും,
നമ്മുടെ സങ്കല്പങ്ങളും,
അവ ജന്മം നൽകും,
സ്വർഗതുല്യമാം സ്വപ്നഭൂമിയല്ലോ,
നമ്മുടെ ആ സ്വപ്നകൂട്.


Spread the love
Close Menu