നിന്നെ സ്നേഹിച്ചതു
തെറ്റെങ്കിൽ
ശിക്ഷയായ് ഏറ്റിടാം
ഈ വിരഹവും ഞാൻ.
വേർപ്പാടിൻ തീച്ചുളയിൽ
ഉരുകി അലിയുമ്പോഴും
തുനിയില്ല ഇനിയൊരിക്കലും
നിന്നിലേക്കടുക്കുവാൻ.
എങ്കിലും ഇത്രമേൽ
സ്നേഹിച്ച നീ
എന്നിൽ നിന്നകലവേ,
ഒരു ചോദ്യത്തിനുത്തരം മാത്രം
പറയാതെ പോകരുതേ !
“ഒരു ജന്മത്തിൻ
സ്നേഹം മുഴുവനും
നിനക്കായ് മാത്രം
മാറ്റിവെച്ചിട്ടും…….
ഒരായുസ്സിൻ
സ്വപ്നങ്ങൾ മുഴുവനും
നിനക്കൊപ്പം മാത്രം
കണ്ടു തീർത്തിട്ടും …….
ഒരു നിഴലെന്ന പോൽ
നിൻ കാൽചുവടുകളെ
മാത്രം മതിമറന്നു
പിൻതുടർന്നിട്ടും …….
നീയെന്തേ
എന്നിൽ നിന്നുമകന്നു …….????