വിരലുകൾ പത്തെണ്ണം
തന്നൊരു വിധി തന്നെ
അവയുടെ സാദൃശ്യം മാറ്റി .
വ്യത്യസ്തമാകുവാൻ ആകണം
അവയിലെ അളവുകൾ
അറിവോടെ തെറ്റിച്ചെടുത്തു.
ചുറ്റിനും കാണുന്ന
ചങ്ങാതിമാരെല്ലാം സത്യത്തിൽ
വിരലുകൾ പോലെയല്ലേ ?
ഒന്നിച്ചു ചേർന്നാൽ
ഒത്തു പിടിച്ചാൽ
കാര്യങ്ങളെല്ലാം സാധ്യം .
ഒറ്റയ്ക്ക് നിന്നാൽ
ആർക്കും മടക്കാം
എത്ര എളുപ്പത്തിൽ അവരെ.
വിരലുകൾ കാണുമ്പോൾ
ഈ വലിയ സത്യം
മറക്കാതെ ഓർക്കണമെന്നും.