write2sindhu.nandakumar@gmail.com
മൗനം

മൗനം

Spread the love

ബുദ്ധൻ പഠിപ്പിച്ച തത്ത്വം
ലോകം പേരിട്ടു മൗനം……

വേദങ്ങൾ പറയുന്ന സത്യം
ഏറെ ശക്തമെന്നു മൗനം…..

തർക്കത്താൽ തീരാത്ത പ്രശ്നം
തഞ്ചത്തിൽ തീർക്കുന്നു മൗനം…..

ഒന്നും പറയാതെ തന്നെ
പലതും പറയുന്നു മൗനം ……

വാചാലമാകുമ്പോൾ മിഴികൾ
അധരങ്ങൾ ചൊരിയുന്നു മൗനം….


Spread the love
Close Menu