write2sindhu.nandakumar@gmail.com
ഈ ജന്മം മുഴുവൻ

ഈ ജന്മം മുഴുവൻ

Spread the love

എന്നിൽ നിന്നും അകന്നു
നീ ഉറങ്ങും ഓരോ രാവും
നിന്നെ തഴുകി ഉറക്കാൻ
ഒരു കുളിർ കാറ്റായ്
ഞാൻ അരികിൽ എത്തും…….

കുളിർ കാറ്റായി
നിന്നെ തഴുകുമ്പോൾ
അതിൻ തണുപ്പകറ്റാൻ
സ്വപ്നത്തിലൊരു മാലാഖയായി
വന്നു ഞാൻ നിന്നെ
മാറോടണച്ചു അധരങ്ങളാൽ
ചുംബിച്ചു ചുവപ്പിക്കും…….

എന്റെ ചുംബനങ്ങൾ
നിന്റെ ഉള്ളിൽ തെളിയ്ക്കും
പ്രേമത്തിൻ അഗ്‌നി
കാറ്റിൽ കെട്ടണയാതിരിക്കാൻ
നേർത്ത മഞ്ഞിൻ പുതപ്പാൽ
നിന്നെ ഞാൻ എന്നോടു
ചേർത്തു വയ്ക്കും……..

ഉദയത്തിൽ മഴത്തുള്ളിയായും
അസ്തമയത്തിൽ മഞ്ഞുതുള്ളിയായും
ദിവസം മുഴുവനും ഓർമ്മകളായും
രാത്രിയിൽ സ്വപ്നങ്ങളായും
നിൻ അരികിൽ ഞാനുണ്ടാക്കും
ഈ ജന്മം മുഴുവൻ……..


Spread the love
Close Menu