ഉഷ്ണത്താൽ വരണ്ടൊരു
ഭൂമി ദേവിയെ
മാറത്തു ചുംബിച്ചു
തണുപ്പിച്ചു സാദരം.
കൊലുസ്സിൻ കിന്നരി
പൊട്ടി അടരും പോൽ
താളം വെടിയാതെ
തുളുമ്പി തുള്ളികൾ.
സ്വർഗ്ഗത്തിൽ ജനനം
വായുവിൽ നടനം
ഭൂമിയിൽ പതനം
കടലിൽ ലയനം.
വരദാനമായ്
പ്രകൃതിയിൽ അലിയും
അവർണ്ണനീയമല്ലോ
മഴയാം നീയെന്നും.