പുസ്തകത്താളുകൾക്കുള്ളിൽ
ഒളിപ്പിച്ച
മയിലൽപ്പീലിയല്ലോ
നിൻ ഓർമ്മകൾ.
ആരും കാണാതെ
ആരോടും പറയാതെ
ആത്മാവിൻ ഭാഗമായ്
നിൻ ഓർമ്മകൾ.
മൂളിപ്പാട്ടുകൾക്കിടയിൽ
തെളിഞ്ഞൊരോ
പുഞ്ചിരിയ്ക്കും പിന്നിൽ
നിൻ ഓർമ്മകൾ.
രാത്രിമഴ കാണവേ
പൊഴിയും കണ്ണീർ
കണങ്ങൾക്കും പിന്നിൽ
നിൻ ഓർമ്മകൾ.
വിരഹത്തിൻ വേദനയും
സ്നേഹത്തിൻ ശക്തിയും
ഒരു പോലെ ചാലിച്ച
നിൻ ഓർമ്മകൾ.
ഇഥത്തിൽ സത്യമായ്
സത്യത്തിൽ അനർദ്ദമായ്
ഒരിക്കലും മറക്കാത്ത
നിൻ ഓർമ്മകൾ.