മണ്ണിൻ നിറത്തിലെത്തി
മനസ്സുകൾ കവർന്ന
ചില്ലു ഗ്ലാസിലെ സുഹൃത്തേ…..
പലർ നിന്നെ കട്ടനെന്നും
ചിലർ നിന്നെ ചായയെന്നും
ഓമന പേരിട്ടു വിളിച്ചു………..
മഴ നന്നായ് പെയ്താൽ
വരികൾ ഇനിയും എഴുതാൻ
ആരും കൊതിക്കുന്നു നിന്നെ………
സഖാവിനും വേണ്ടത്
കുറ്റി ബീഡിക്കൊപ്പം
കട്ടന്റെ രൂപത്തിൽ നിന്നെ……….
കൂട്ടുകാരും ചോദിക്കും
സൊറ പറയുമ്പോൾ കടിക്കൊപ്പം
പാൽചായ രൂപത്തിൽ നിന്നെ…….
യാത്രകൾ പോകുമ്പോൾ
ഇടവേളകളിൽ
നീയില്ലാത്തതെന്തു രസം………..
പ്രണയിക്കും ഹൃദയങ്ങൾ
വാചാലമാകുമ്പോൾ
നീയില്ലെങ്കിലെന്തു സുഖം………..