ഒന്നും പറയാൻ കഴിയാത്ത പോലെ
കണ്ണീർ മറയ്ക്കാൻ കഴിയാത്ത പോലെ
കാണാത്തതെന്തിനെയോ ഭയക്കും പോലെ
വെളിച്ചത്തിലും കാണാൻ കഴിയാത്ത പോലെ
ഒരായിരം നിമിഷങ്ങൾ നമ്മുക്കുണ്ടാക്കും
ജീവിതത്തിൻ പദയാത്രയിൽ നിസംശയം.
തീർത്തും ക്ഷിണിതരായിപ്പോകും പോലെ
ജീവൻ്റെ തുടിപ്പും ഇടറും പോലെ
ഹൃദയത്തിൻ ഇടിപ്പും ഉയരും പോലെ
നെറുകയിൽ തീച്ചൂളം കത്തും പോലെ
ഒരായിരം നിമിഷങ്ങൾ നമ്മുക്കുണ്ടാക്കും
ജീവിതത്തിൻ പദയാത്രയിൽ നിസംശയം.
ഒന്നും ഗ്രഹിക്കാൻ കഴിയാത്ത പോലെ
വിശ്വാസം താനേ നഷ്ടപ്പെടും പോലെ
ഉറ്റവരെല്ലാം അകലും പോലെ
നിഴപോലും അന്യമായ് തോന്നും പോലെ
ഒരായിരം നിമിഷങ്ങൾ നമ്മുക്കുണ്ടാക്കും
ജീവിതത്തിൻ പദയാത്രയിൽ നിസംശയം.
എങ്കിലും മർത്ത്യരേ അറിയുക നിങ്ങൾ
കണ്ണീരൊപ്പി പുഞ്ചിരിക്കാൻ
നിമിഷങ്ങളെത്രയോ വരുക തന്നെ ചെയ്യും
ജീവിതയാത്രയിൽ ഉടനീളമെന്ന സത്യം.
പ്രതീക്ഷിയിൽ നല്ലൊരു നാളേക്കായ്
കാത്തിരിക്കും വിശ്വാസമല്ലോ ജീവിതം.
എങ്കിലും മർത്ത്യരേ ഓർക്കുക നിങ്ങൾ
ഏതൊരു രാവിനും പകളെന്ന പോലെ
മിഴികളിൽ നിറയുമോരോ
കണ്ണുനീർ തുള്ളിക്കും
മനസ്സിൽ ഉയരുമോരോ ഗദ്ഗദത്തിനും
മറുപുറമായ് ഒരു സന്തോഷം
വരുക തന്നെ ചെയ്യുമെന്ന തത്യം .
പ്രതീക്ഷിയിൽ നല്ലൊരു നാളേക്കായ്
കാത്തിരിക്കും വിശ്വാസമല്ലോ ജീവിതം.
കൂടുതൽ മലയാളവരിക്കൾക്കായ് https://sindhunandakumar.com/category/malayalam/