ബന്ധങ്ങളെന്തിന് സ്നേഹനൂലുകളാൽ
വരിഞ്ഞു മുറുക്കുന്നു പരസ്പരം?
ഇഷ്ടങ്ങളാക്കുന്ന നൂലുകൾ കൊണ്ടും.
വാശികളാക്കുന്ന നൂലുകൾ കൊണ്ടും.
പ്രതീക്ഷകളാകുന്ന നൂലുകൾ കൊണ്ടും.
വിശ്വാസങ്ങളാകുന്ന നൂലുകൾ കൊണ്ടും
വരിഞ്ഞു മുറുക്കുന്നു പരസ്പരം.
നേർത്താണെങ്കിലും ശക്തമീ നൂലിനാൽ
തട്ടകത്തിൽ തുള്ളും പാവകളാക്കിടുന്നു
സ്നേഹ ബന്ധങ്ങൾ പലപ്പോഴും .
ചിലപ്പോ മെല്ലെ, ചിലപ്പോ ശക്തമായ് ,
ചരടുകൾ വലിക്കുന്നു.
എന്നാൽ എതിർത്താലോ?
ബന്ധങ്ങൾ താനെ പൊട്ടി മാറുന്നു
യാത്രാ മൊഴികൾ പോലുമില്ലാതെ!
പിന്നെ ബന്ധങ്ങളില്ല, സമൂഹത്തിൽ സ്ഥാനങ്ങളില്ല,
നൂലുകൾ പൊട്ടിയ പാവയെപോൽ
തട്ടകത്തിൽ ഏകമായ്…
ആൾകൂട്ടത്തിൽ തനിയെ എന്ന പോൽ…….