നിലാവ്
മേഘങ്ങൾക്കിടയിൽ മറഞ്ഞും
ഇരുട്ടിൽ വീണ്ടും തെളിഞ്ഞും
രാവുകളിൽ വെള്ളി പ്രഭ ചാർത്തി
ഭൂമിയിൽ നിദ്രയുടെ വിത്തും പാകി
ആകാശത്തിൻ മടിത്തട്ടിൽ
പുഞ്ചിരിയോടെ വിരാജിക്കും
നിലാവേ നീയെത്ര ശ്രേഷ്ഠ !
ഓരോ രാവും ഭൂമിക്കുമീതേ
ഒരു പിടി പൊടി നക്ഷത്രങ്ങളുമായ്
താഴേയ്ക്കിറങ്ങിവരുന്നോരീ നിലാവേ,
അപൂർണതയിലും എത്ര മനോഹരം
മാനത്തു തെളിയുന്ന നിന്നെ കാണുവാൻ.
രാവിനെ പ്രണയിച്ചത് കൊണ്ടാണോ
രാത്രി മാത്രം നീ മായാതെ വിളങ്ങുന്നത് ?
ചുറ്റിനും പരക്കുമീ ഇരുട്ടിനെ
ഛേദിച്ചു തിളങ്ങുമീ വെള്ളിക്കിണ്ണം
കണ്ടാൽ സ്നേഹിക്കാത്ത മനസ്സുകളുണ്ടോ ?