write2sindhu.nandakumar@gmail.com
തത്വമസി

തത്വമസി

Spread the love

നിന്നിൽ തുടങ്ങുന്നതെന്നും
നിന്നിൽ തന്നെ ഒടുങ്ങുന്നു
നീ തേടുന്നതെന്നും
നിന്നുള്ളിൽ വസിക്കുന്നു
ഞാനും വിശ്വസിക്കുന്നു
തത്വമസിയിൽ തന്നെ !

പല രാവും പല പകലും
വേണ്ടിവന്നേക്കാം
പ്രിയമുള്ളവരിൽ നിന്നും
അകലുവാനെങ്കിലും
നിമിഷങ്ങൾ മാത്രം മതി
അവരിൽ തിരിച്ചണയുവാൻ,
അവരോടുള്ള സ്നേഹം
യാഥാർഥ്യമെങ്കിൽ !

ആരോടും പറയാതെ കരയാം
പക്ഷേ ആരുമറിയാതെ
ചിരിക്കരുതൊരിക്കലും
കാരണം നമ്മുടെ പുഞ്ചിരി
മറ്റൊരാളുടെ ദുഃഖം
മായ്ക്കാൻ കാരണമായേക്കും !

യാത്രകൾ അതിമനോഹരം
എന്നാൽ അവയുടെ ഓർമ്മകൾ
അതിലും മനോഹരം
അതിലുമേറെ മനോഹരം
ആ ഓർമ്മകൾ നാം
സ്നേഹിക്കും ഹൃദയങ്ങളുമായ്
പങ്കുവയ്ക്കുമ്പോഴാല്ലോ !

പറയാതെ പോയ പ്രണയം
സ്വപ്നം മാത്രം.
പറഞ്ഞ പ്രണയം
സ്വപ്‌ന സാക്ഷാത്കാരം
പങ്കു വച്ച പ്രണയം
തീർത്തും സ്വർഗ്ഗതുല്യം
ആ പ്രണയത്തിൻ ഓർമ്മയോ
ജീവിതത്തിൻ പ്രചോദനം !

നിന്നിൽ തുടങ്ങുന്നതെന്നും
നിന്നിൽ തന്നെ ഒടുങ്ങുന്നു
നീ തേടുന്നതെന്നും
നിന്നുള്ളിൽ വസിക്കുന്നു
ഞാനും വിശ്വസിക്കുന്നു
തത്വമസിയിൽ തന്നെ !

കൂടുതൽ മലയാളവരിക്കൾക്കായ് https://sindhunandakumar.com/category/malayalam/


Spread the love
Close Menu