write2sindhu.nandakumar@gmail.com
ചായ

ചായ

Spread the love

മണ്ണിൻ നിറത്തിലെത്തി
മനസ്സുകൾ കവർന്ന
ചില്ലു ഗ്ലാസിലെ സുഹൃത്തേ

പലർ നിന്നെ കട്ടനെന്നും
ചിലർ നിന്നെ ചായയെന്നും
ഓമന പേരിട്ടു വിളിച്ചു

മഴ നന്നായ് പെയ്താൽ
വരികൾ ഇനിയും എഴുതാൻ
ആരും കൊതിക്കുന്നു നിന്നെ

സഖാവിനും വേണ്ടത്
കുറ്റി ബീഡിക്കൊപ്പം
കട്ടന്റെ രൂപത്തിൽ നിന്നെ

കൂട്ടുകാരും ചോദിക്കും
സൊറ പറയുമ്പോൾ കടിക്കൊപ്പം
പാൽചായ രൂപത്തിൽ നിന്നെ

യാത്രകൾ പോകുമ്പോൾ
ഇടവേളകളിൽ
നീയില്ലാത്തതെന്തു രസം

പ്രണയിക്കും ഹൃദയങ്ങൾ
വാചാലമാകുമ്പോൾ
നീയില്ലെങ്കിലെന്തു സുഖം


Spread the love
Close Menu