I want to portray myself as a dreamer, always on a journey of understanding people from their perspectives. And that’s why I enjoy being an author, publishing fiction stories.
ആരോ പറഞ്ഞ കഥ നീ ജീവിതത്തിൻ പ്രണയമാക്കിയപ്പോൾ പറയാൻ മടിച്ചതും പറയാതിരിക്കാൻ ശ്രമിച്ചതും പാതി പറഞ്ഞു നിർത്തിയതും അറിയാതെ നിൻ്റെ മിഴികളെ നനച്ച കണ്ണുനീർ തുള്ളികൾ മൗനത്തിലൂടെ മറമാറ്റി മുഴുവനായ് എനിക്ക് പറഞ്ഞു തന്നു. അറിയുന്നു ഞാൻ ശാന്തമായ് തോന്നുമെങ്കിലും ഭ്രാന്തമായ് അലയടിക്കും നിൻ മനസ്സിനുള്ളിൽ എന്നോടുള്ള പ്രണയത്തിനാഘം. രാത്രികൾ ഇനി നമ്മുക്കന്യം
കിനാവുകൾ നമ്മേ ഒന്നിപ്പിക്കും വരെ. പകലിലോ തിരക്കുകൾ തീരുന്നില്ല തിക്കുകൾ കുറയുന്നുമില്ല എങ്കിലും എന്നും നിനക്കായ് മാത്രം നീക്കി വയ്ക്കാം ഞാൻ ഓരോ ദിവസത്തിൽ നിന്നും ഒരുപിടി നിമിഷങ്ങൾ. എൻ്റെ ദുഃഖങ്ങൾ ഉച്ചത്തിൽ പറഞ്ഞു സ്നേഹിക്കും ഹൃദയത്തെ കരയ്ക്കാൻ ഞാനില്ല. പകരം എൻ്റെ കണ്ണുനീർതുള്ളികളെയും അവയ്ക്കൊപ്പം ജനിക്കും ഗദ്ഗദങ്ങളെയും അടക്കത്തിൽ മറച്ചു മഴയിൽ അലിയിച്ചു ഞാൻ പ്രണയിക്കും മിഴികളിൽ സന്തോഷം നിറയ്ക്കാനാണെനിക്കിഷ്ടം. പാതി പ്രണയിക്കാൻ ഞാനില്ല മുഴുവനായ് സ്ത്ഥി ചെയ്യാൻ വിധി വരുവോളം പ്രണയത്തിനായ് കാത്തിരിക്കാൻ ഞാൻ എന്നും തയ്യാർ.
തട്ടികൂട്ടലല്ല ജീവാംശമാണ് പ്രണയമെനിയ്ക്ക് . സമൂഹത്തിൻ ചട്ടക്കൂട്ടിൽ സമാധാനപരമായ് പ്രണയിക്കാൻ ഞാനില്ല. ഭ്രാന്തമായ് സ്വയം മറന്നു മനസ്സും ശരീരവും വികാരവിചാരങ്ങളും പ്രണയ്ക്കും പുരുഷനു പൂർണമായ് നൽകി പകരമൊന്നും മോഹിക്കാതെ പ്രണയ്ക്കാനാണ് എനിക്കെന്നും ഇഷ്ട്ടം. അതാണ് എൻ്റെ പ്രണയം.